ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ട്

കണ്ണൂർ: കണ്ണൂർ തലശേരിയിലെ സി പി ഐ എം പ്രവർത്തകൻ ഹരിദാസനെ കൊലപ്പെടുത്തിയത് ബി ജെ പി പ്രവർത്തകരെന്ന് റിമാൻഡ് റിപ്പോർട്ട്. രാഷ്ട്രീയ വിരോധത്തെ തുടർന്ന് കൊലപാതകത്തിനായി ഗൂഢാലോചന നടത്തി. ഗുഢാലോചന കേസിൽ അറസ്റ്റിലായവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

ഗൂഢാലോചന കുറ്റം ചുമത്തി 7 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരിൽ നാല് പേരുടെ അറസ്റ്റായിരുന്നു രേഖപ്പെടുത്തിയത്. നഗരസഭാംഗവും ബിജെപി മണ്ഡലം പ്രസിഡന്റുമായ കെ.ലിജേഷ്, വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്നിവരാണ് അറസ്റ്റിലായവർ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →