കോഴിക്കോട്: ചോറോട് ഗ്രാമപഞ്ചായത്തില്‍ മണ്‍പാത്ര നിര്‍മ്മാണ യൂണിറ്റുകള്‍ ഉദ്ഘാടനം ചെയ്തു. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് യൂണിറ്റുകള്‍ ആരംഭിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. 7,9 വാര്‍ഡുകളിലാണ് സംരംഭം. ഓരോ യൂണിറ്റിനും ഒരു ലക്ഷം രൂപ വീതം നല്‍കും. വാര്‍ഡ് മെമ്പര്‍ ശ്യാമള പൂവേരി, പി ലിസി, വികസന സമിതി അംഗം വി.ടി രാമചന്ദ്രന്‍, വി.ഇ.ഒ മാരായ പി. വിനീത, വിപിന്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.