ലോകനേതാക്കളുടെ പിന്തുണ അഭ്യര്‍ഥിച്ച് യുക്രൈന്‍: റഷ്യയ്ക്ക് മേല്‍ ഉപരോധവുമായി രാജ്യങ്ങള്‍

കീവ്: രണ്ടു വിമത മേഖലകളെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച റഷ്യന്‍ നീക്കത്തെത്തുടര്‍ന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോദിമിര്‍ സെലന്‍സ്‌കി ദേശീയ സുരക്ഷാകൗണ്‍സിലിന്റെ അടിയന്തരയോഗം വിളിച്ചു. ലോകനേതാക്കളുടെ പിന്തുണ ഫോണിലൂടെയും അഭ്യര്‍ഥിച്ചു.അടിയന്തര യു.എന്‍. രക്ഷാസമിതിയോഗത്തില്‍ പാശ്ചാത്യരാജ്യങ്ങള്‍ റഷ്യന്‍ നടപടിയെ അപലപിച്ചപ്പോള്‍ എല്ലാവരും സംയമനം പാലിക്കണമെന്നും നയതന്ത്രപരിഹാരമുണ്ടാക്കണമെന്നുമാണ് റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്തായ ചൈന നിലപാട് എടുത്തത്. റഷ്യയ്ക്കുമേല്‍ പുതിയ ഉപരോധങ്ങള്‍ കൊണ്ടുവരാനാണ് യു.എസിന്റെയും യൂറോപ്യന്‍ യൂണിയന്റെയും നീക്കം. ബ്രിട്ടനാകട്ടെ, ഇന്നലെ അഞ്ച് റഷ്യന്‍ ബാങ്കുകള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തി. ഏതാനും റഷ്യന്‍ സാമ്പത്തിക വമ്പന്മാര്‍ക്കെതിരേയും ഉപരോധം തുടങ്ങി.റഷ്യയില്‍നിന്ന് ജര്‍മനിയിലേക്കു വാതക ഇന്ധനമെത്തിക്കുന്ന വന്‍ പദ്ധതിയായ നോര്‍ഡ് സ്ട്രീം വാതക പൈപ്പ്ലൈനിന്റെ രണ്ടാംഘട്ടം നിര്‍ത്തിവയ്ക്കുന്നതായി ജര്‍മനി പ്രഖ്യാപിച്ചു. പുതിയ ഉപരോധം അമേരിക്ക ഉടന്‍ പ്രഖ്യാപിക്കും. റഷ്യയ്ക്കുമേല്‍ ഏര്‍പ്പെടുത്തേണ്ട ഉപരോധങ്ങള്‍ അംഗരാജ്യങ്ങള്‍ക്ക് യൂറോപ്യന്‍ കമ്മിഷന്‍ കൈമാറിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →