വന്‍തോതില്‍ എംഡിഎംഎ കേരളത്തിലേക്ക്‌ കടത്തുന്നതായി റിപ്പോര്‍ട്ടുകള്‍

പെരിന്തല്‍മണ്ണ: മാരക മയക്കുമരുന്നുമായി രണ്ടുയുവാക്കള്‍ പിടിയില്‍. ആലിപ്പറമ്പ്‌ കാമ്പ്രം സ്വദേശികളായ ബംഗ്ലാവില്‍ വീട്ടില്‍ മുഹമ്മദ്‌ നിഷാദ്‌ (22),കിഴക്കേക്കര വീട്ടില്‍ മുഹമ്മദ്‌ മുസ്‌തഫ(30) എന്നിവരാണ്‌ അറസറ്റിലായത്‌. അന്താരാഷ്ട്ര വിപണിയില്‍ പത്തുലക്ഷം രൂപ വിലവരുന്ന 51 ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന്‌ പിടിച്ചെടുത്തു. പെരിന്തല്‍മണ്ണഎസ്‌ഐ സികെ നൗഷാദും സംഘവുമാണ്‌ പ്രതികളെ അറസറ്റ്‌ ചെയ്‌തത്‌.

ഗോവ ,ബാംഗളൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കന്ന മയക്കുമരുന്ന സംഘം ആഡംബര കാറുകളിലും മറ്റുമായി വന്‍തോതില്‍ എംഡിഎംഎ കേരളത്തിലേക്ക് കടത്തുന്നതായും ഇതിന്റെ ഏജന്‍റുമാരായി ചെര്‍പ്പുളശേരി, ചേത്തല്ലൂര്‍ ഭാഗങ്ങളില്‍ ചിലര്‍ പ്രര്‍ത്തിക്കുന്നതായും മലപ്പുറം ജില്ലാ പോലീസ്‌ മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →