കോട്ടയം: പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം വെള്ളായണിയിലുള്ള ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌പോർട്‌സ് സ്‌കൂളിൽ 2022-23 വർഷം 5,11 ക്ലാസുകളിലേക്ക് പട്ടികജാതി/ വർഗ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നതിന് മാർച്ച് 10 ന് രാവിലെ 9.30 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ സെലക്ഷൻ ട്രയൽ നടത്തും. 2021-22 അധ്യയന വർഷം 4, 10 ക്ലാസുകളിൽ പഠിച്ചിരുന്നതും 2022-2023 അധ്യയന വർഷം 5,11 ക്ലാസ്സുകളിലെ പ്രവേശനത്തിന് യോഗ്യത നേടിയവർക്കുമാണ് അവസരം. അഞ്ചാം ക്ലാസ് പ്രവേശനം ഫിസിക്കൽ പരീക്ഷയുടെയും 11 -ാം ക്ലാസ് പ്രവേശനം ജില്ലാതലത്തിൽ ഏതെങ്കിലും സ്‌പോർട്‌സ് ഇനത്തിൽ പങ്കെടുത്ത സർട്ടിഫിക്കറ്റിന്റെയും സ്‌കിൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും. താത്പര്യമുള്ളവർ സ്‌കൂൾ മേധാവിയുടെ കത്ത്, ഫോട്ടോ, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പങ്കെടുക്കണം. ഫോൺ: 0481 2562503.
കോട്ടയം: സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ മാർച്ച് 10ന്
