മുംബൈ: മദ്യപിച്ചു വാഹനം ഓടിച്ചതിനു പിടിയിലായപ്പോള്‍, പോലീസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച തെന്നിന്ത്യന്‍ നടി കാവ്യ ഥാപ്പര്‍ (26) അറസ്റ്റില്‍. ജുഹുവിലെ ആഡംബര ഹോട്ടലിനു സമീപമായിരുന്നു സംഭവം. മദ്യപിച്ചു ലക്കുകെട്ട കാവ്യ ഓടിച്ച വാഹനം നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചു കയറി ഒരാള്‍ക്കു പരുക്കേറ്റു. വിവരം അറിഞ്ഞെത്തിയ പോലീസിനുനേരേ തട്ടിക്കയറിയ കാവ്യ, അവര്‍ക്കുനേരേ അസഭ്യവര്‍ഷം നടത്തുകയും ചെയ്തു. കസ്റ്റഡിയിലെടുത്ത് െവെദ്യപരിശോധന നടത്തി മദ്യപിച്ചിട്ടുണ്ടെന്നു ബോധ്യമായതോടെ നടിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പതഞ്ജലി, മേക്ക് െമെ ട്രിപ്, കോഹിനൂര്‍ തുടങ്ങിയവയുടെ പരസ്യങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മദ്യപിച്ചു വാഹനം ഓടിച്ച്, പോലീസിനെ കൈയേറ്റം ചെയ്ത നടി അറസ്റ്റില്‍
