ആലപ്പുഴ: യുവാവിനെ വീട്ടിനുള്ളിൽ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി 2022 ഫെബ്രുവരി 18 വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ സംഭവം നടന്നത്. ചെറിയനാട് പഞ്ചായത്തിൽ പുന മുട്ടത്ത് വീട്ടിൽ ധനേഷ് (32) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ എന്നാണ് പ്രാഥമിക വിവരം.
മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നു. ധനേഷ് പ കൽ വീട്ടിൽ തനിച്ചായിരുന്നുപ. ധനേഷിന്റെ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. ചെങ്ങന്നൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

