ഇടുക്കി : പുതിയതായി വാങ്ങിയ കാര്‍ അപകടത്തില്‍പെട്ട് പത്തുവയസുകാരന് മരിച്ചു. ഉടുമ്പന്നൂര്‍ കുളപ്പാറ കാരക്കുന്നേല്‍ റെജിലിന്റെ മകന് മുഹമ്മദ് സാജിത് ആണ് മരിച്ചത്. അച്ഛനാണ് കാര്‍ ഓടിച്ചിരുന്നത്. 2022 ഫെബ്രുവരി 17 വ്യാഴാഴ്ച പകല്‍ 11 മണിയോടെ വീടിന് സമീപത്തായിരുന്നു അപകടം .
കാര്‍ വീട്ടില്‍ നിന്നും റോഡിലേക്ക് ഇറക്കുമ്പോള്‍ ആണ് അപകടം . നിയന്ത്രണം വിട്ട കാര്‍ ആസമയം മതിലില്‍ ചാരി നിന്നിരുന്ന സാജിതിനെ ഇടിക്കുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹസീനയാണ് സാജിതിന്റെ അമ്മ. അജ്മല്‍ സഹോദരനാണ്. സംഭവത്തില്‍ പോലീസ് കേസെടുത്തു. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

