നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര പനങ്ങാട്ടുകരി വാര്‍ഡില്‍ പിരായുംമൂട് ജംഗ്‌ഷന് സമീപം മാലിന്യങ്ങള്‍ കത്തിക്കുന്നത് പ്രദേശ വാസികള്‍ക്ക് ദുരിതത്തിനിടയാക്കുന്നതായി പരാതി. ഒരേക്കറിലധികം വരുന്ന മേരിമാതാ കോമ്പൊണ്ട് വളപ്പിലാണ് രാത്രിയില്‍ മാലിന്യങ്ങള്‍ കത്തിക്കുന്നത്. നഗരത്തിലെ വാണിജ്യ സ്ഥാപനങ്ങളില്‍ നിന്നുളള മാലിന്യങ്ങളും ആശുപത്രിയില്‍ നിന്നുളള മാലിന്യങ്ങളും ഉള്‍പ്പടെ ഇവിടെ കത്തിക്കുന്നു. കൂടാതെ ടാര്‍ മിക്‌സിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനവും നാട്ടുകാര്‍ക്ക് ശല്യം ഉണ്ടാക്കുന്നു.
ഈ വിഷയത്തില്‍ അടിയന്തിര പരിഹാരം ആവശ്യപ്പെട്ട് ബിജെപി പിരായുംമൂട് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നഗരസഭ സൂപ്രണ്ടിനും ആരോഗ്യ വിഭാഗത്തിനും പരാതി നല്‍കിയിരുന്നു. കൗണ്‍സിലര്‍മാരായ മഞ്ചത്തല സുരേഷ്,ബിനു,ബിജെപി മുനിസിപ്പല്‍ പ്രസിഡന്റ് കൃഷ്‌ണകുമാര്‍ .ചന്ദ്രകിരണ്‍, പിരായും മൂട് ബൂത്ത് പ്രസിഡന്റ് അശോക് കുമാര്‍ ,ജിനില്‍ ,ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

