മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് കോഴ്‌സിന്റെ സർവീസ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ഡി.എച്ച്.എസ്. വിഭാഗത്തിൽ സ്‌പോട്ട് അഡ്മിഷൻ 19ന് രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ നടത്തും. തിരുവനന്തപുരം, എറണാകുളം നഴ്‌സിംഗ് കോളേജുകളിൽ നിലവിലുള്ള ഓരോ ഒഴിവുകൾ സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും. വിശദവിവരങ്ങൾ www.dme.kerala.gov.in ൽ ലഭിക്കും.