കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ കാണാതായ സ്ത്രീയെ കണ്ടെത്തി. മലപ്പുറത്ത് നിന്നാണ് കണ്ടെത്തിയത്. ഇവരെ മലപ്പുറം വനിത സെല്ലിലേക്ക് മാറ്റി. ചാടിപ്പോയ പുരുഷനായുള്ള അനേഷണത്തിലാണ് പൊലീസ്. ഇന്ന് രാവിലെ വ്യത്യസ്ഥ സമയങ്ങളിലായാണ് ഇവർ പുറത്ത് കടന്നത്. പഴയ കെട്ടിടത്തിന്റെ ഭിത്തി വെള്ളം കൊണ്ട് നനച്ച് പാത്രം ഉപയോഗിച്ച് തുരന്നാണ് യുവതി ചാടിപ്പോയത്. കുളിക്കാൻ കൊണ്ടു പോകുമ്പോൾ ഓടി രക്ഷപ്പെടുകയായിരുന്നു പുരുഷൻ. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന വാർഡ് അഞ്ചിൽ നിന്ന് തന്നെ യുവതി ചാടിപ്പോയത് വൻ സുരക്ഷ വീഴ്ചയാണ് കാണിക്കുന്നത്.
അതേസമയം കഴിഞ്ഞ ദിവസം വാർഡ് അഞ്ചിലെ സെല്ലിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയുടെ അറസ്റ്റ് പൊലീസ് സാങ്കേതികമായി രേഖപ്പെടുത്തി. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാൽ ഇവരെ സെല്ലിൽ നിന്ന് മാറ്റില്ല. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് മഹാരാഷ്ട്ര സ്വദേശിയായ ജിയറാം ജലോട്ടിനെ സെല്ലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൂടെ സെല്ലിൽ ഉണ്ടായിരുന്ന പത്തൊൻപത് കാരിയാണ് പ്രതി.