ഹോക്കി പ്രോ ലീഗ്: ദക്ഷിണാഫ്രിക്കയെ മുട്ടുകുത്തിച്ച് ഇന്ത്യ

ജൊഹാന്നസ്ബര്‍ഗ്: ഫ്രാന്‍സിനെതിരേ നേരിട്ട പരാജയത്തിനു ശേഷം എഫ്.ഐ.എച്ച്. ഹോക്കി പ്രോ ലീഗില്‍ ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവ്. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ 10-2 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 17-ാം മിനുട്ടില്‍ ആരംഭിച്ച ഗോള്‍ സ്‌കോറിങ് ഇന്ത്യ അവസാനിപ്പിച്ചത് 60-ാം മിനുട്ടിലെ രണ്ട് ഗോള്‍ ഉള്‍പ്പെടെയാണ്.
ഇന്ത്യയ്ക്കായി ഹര്‍മന്‍പ്രീത് സിങ് നാലും ഷിലാനന്ദ് ലാക്ര രണ്ട് ഗോളും നേടി. സുരേന്ദര്‍ കുമാര്‍, മന്‍ദീപ് സിങ്, സുമിത്, ഷംഷേര്‍ സിങ് എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. മത്സരത്തിന്റെ തുടക്കത്തില്‍ ദക്ഷിണാഫ്രിക്ക ആദ്യം ലീഡ് നേടിയെങ്കിലും പിന്നീട് ഇന്ത്യയുടെ പ്രത്യാക്രമണങ്ങള്‍ക്ക് മുന്നില്‍ നിലയുറപ്പിക്കുവാന്‍ ടീം ബുദ്ധിമുട്ടുകയായിരുന്നു. ഡാനിയേല്‍ ബെല്‍ കോണര്‍ ബ്യൂചാംപ് എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →