റുപേ പ്രൈം വോളിബോള്‍ ലീഗ്: കാലിക്കറ്റ് ഹീറോസിന് ജയം

ഹൈദരാബാദ്: ബെംഗളൂരു ടോര്‍പ്പിഡോസിനെ പരാജയപ്പെടുത്തി റുപേ പ്രൈം വോളിബോള്‍ ലീഗില്‍ കാലിക്കറ്റ് ഹീറോസ് ആദ്യ വിജയം കുറിച്ചു. തിങ്കളാഴ്ച ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരേ നാലു സെറ്റുകള്‍ക്കാണ് ഹീറോസിന്റെ വിജയം. സ്‌കോര്‍: 15-12, 15-12, 15-9, 14-15, 15-13. ആദ്യവിജയത്തോടെ കാലിക്കറ്റ് രണ്ട് പോയിന്റ് നേടി. കാലിക്കറ്റ് ഹീറോസിന്റെ ക്യാപ്റ്റന്‍ ജെറോം വിനീത് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന് വൈകിട്ട് 6.50ന് ഹൈദരാബാദിലെ ഗച്ചിബൗളി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്‌സ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ നേരിടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →