കനത്ത നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: കനത്ത നഷ്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ പ്രതികൂല സാഹചര്യങ്ങളാണ് രാജ്യത്തെ ഓഹരി വിപണിയിലെ നഷ്ടത്തിന് കാരണം. റഷ്യ-യുക്രെയിന്‍ സംഘര്‍ഷമാണ് പ്രധാനമായും വിപണിയെ ബാധിച്ചത്. സെന്‍സെക്‌സ് 1,747.08 പോയന്റ് നഷ്ടത്തില്‍ 56,405.84ലിലും നിഫ്റ്റി 532 പോയന്റ് താഴ്ന്ന് 16,842ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ജെഎസ്ഡബ്ല്യു സ്റ്റീല്‍, എച്ച്ഡിഎഫ്‌സി ലൈഫ്, ഐടിസി, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ പ്രധാനമായും നഷ്ടംനേരിട്ടത്. ടിസിഎസ് മാത്രമണ് നേട്ടമുണ്ടാക്കിയത്.എല്ലാ സെക്ടറല്‍ സൂചികകളും നഷ്ടത്തിലായി. ഓട്ടോ, ബേങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ്, പൊതുമേഖല ബേങ്ക്, ഫാര്‍മ, എഫ്എംസിജി, മെറ്റല്‍, റിയാല്‍റ്റി, ക്യൂപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ 2-6ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ക്ക് 3-4 ശതമാനം നഷ്ടമായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →