കുമളി: കുമളി പട്ടണത്തോട് തൊട്ടുകിടക്കുന്ന റോസാപ്പൂക്കണ്ടത്ത് കാട്ടാനശല്യം വര്‍ദ്ധിച്ചുവരുന്നു. കഴിഞ്ഞ ദിവസം രണ്ട് ആനകളാണ് ഇറങ്ങിയത്. ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശമാണ് റോസാപ്പൂക്കണ്ടം. കഴിഞ്ഞ ഏതാനം മാസങ്ങളായി പലപ്രാവശ്യം ഇവിടെ ആനക്കൂട്ടം ഇറങ്ങിയിട്ടണ്ട്.
നട്ടുകാര്‍ പന്തം കത്തിച്ചും പടക്കം പൊട്ടിച്ചും ബഹളം വച്ചുമാണ് ആനക്കൂട്ടത്തെ ഓടിച്ചത്. വനാതിര്‍ത്തികളില്‍ കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലയില്‍ ഇറങ്ങാതിരിക്കാന്‍ മുമ്പ് ഇവിടെ കിടങ്ങുകള്‍ നിര്‍മിച്ചിരുന്നു. ഈ കിടങ്ങുകള്‍ ഇല്ലാതായതാണ് ഇപ്പോള്‍ കാട്ടാന ശല്യം വര്‍ദ്ധിക്കാന്‍ ഇടയായത്. ആനയെകൂടാതെ കരടി, കാട്ടുപോത്ത്.മ്ലാവ്, കുരങ്ങ് തുടങ്ങിയവയും ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുന്നുണ്ട്.

