ബുദ്ധിമാന്ദ്യമുളള ബാലനോട് കല്ലമ്പലം എസ്‌ഐ മോശമായി പെരുമാറിയതായി പരാതി

കല്ലമ്പലം: ബുദ്ധിമാന്ദ്യമുളള ബാലനോട്‌ കല്ലമ്പലം സ്‌റ്റേഷനിലെ എസ്‌ഐ അപമര്യാദയായി പെരുമറിയതായി പരാതി..മണമ്പൂര്‍ പന്തടിവിള ദൈവപ്പുര വീട്ടില്‍ ശ്രീകുമാറിന്റെ മകന്‍ സ്വാഹിത്തിനോടാണ്‌ എസ്‌ഐ മോശമായി പെരുമാറിയത്‌.സ്വാഹിത്‌ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌.അയല്‍വാസികളായ മൂന്നുസ്‌ത്രീകളുടെ പരാതിയിലാണ്‌ സ്വാഹി ത്തിനെ രക്ഷാകര്‍ത്തക്കളോപ്പം പോലീസ്‌ സ്‌റ്റേഷനില്‍ വിളിപ്പിച്ചത്‌. സുഖമില്ലാത്ത കുട്ടിയാണെന്ന്‌ പറഞ്ഞിട്ടും ചെവിക്കൊളളാതെ എസ്‌ഐ അസഭ്യം പറഞ്ഞതായും അകാരണമായി സ്‌റ്റേഷനില്‍ കൂടുതല്‍ സമയം നിര്‍ത്തിയെന്നും ജനനേന്ദ്രിയം മുറിച്ചുകളയുമെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടുത്തിയെന്നും ബാലാവകാശ കമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം രക്ഷിതാക്കള്‍ നടത്തിയ പത്രസമ്മേളനത്തിലും സംഭവം വിശദീകരിച്ചിരുന്നു. സംഭവത്തിന്‌ ശേഷം സ്വാഹിത്‌ വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ മടിക്കുന്നതായും സ്‌കൂളില്‍ പോകുന്നില്ലെന്നും സ്റ്റേഷനിലുണ്ടായ മനസിക പീഡനമാണ്‌ കാരണമെന്നും മാതാപിതാക്കള്‍പറഞ്ഞു. എന്നാല്‍ അയല്‍വാസികളായ സ്‌ത്രീകളും പെണ്‍കട്ടികളും കാണത്തക്ക രീതിയില്‍ മൂത്ര വിസര്‍നം നടത്തുന്നുവെന്നുമുളള പരാതിയില്‍ താക്കീത്‌ ചെയ്യുക മാത്രമാണ്‌ ചെയ്‌തതെന്ന കല്ലമ്പലം സി.ഐ ഫറോസ്‌ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →