സംസ്ഥാന വ്യാപകമായി ഇന്ന് കടകള്‍ അടച്ചിടും: വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി : ടി നസറുദ്ദീനോടുള്ള ആദര സൂചകമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് കടകള്‍ അടച്ചിടുക.

വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റായിരുന്ന ടി നസറുദ്ദീന്‍ ഇന്നലെയാണ് അന്തരിച്ചത്. 78 വയസായിരുന്നു. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഖബറടക്കം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ നടക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →