എറണാകുളം: മുന്‍ഗണനപട്ടിക (AAY/PHH) ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി മുന്‍ഗണനാ കാര്‍ഡുകളിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ഫെബ്രുവരി 15 നകം ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷന്‍ കടകളില്‍ നേരിട്ട് എത്തി ഇ-പോസ് മെഷീന്‍ മുഖാന്തിരമോ, ബന്ധപ്പെട്ട റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ / താലൂക്ക് സപ്ലൈ ഓഫീസര്‍ / സിറ്റി റേഷനിംഗ് ഓഫീസര്‍ എന്നിവരുമായി ബന്ധപ്പെട്ടോ www. civilsupplieskerala.gov.in എന്ന വെബ് സൈറ്റിലൂടെയോ ആധാര്‍ ലിങ്ക് ചെയ്യാം. അത് ചെയ്യാത്ത മുന്‍ഗണന റേഷന്‍ കാര്‍ഡുടമകള്‍ക്കെതിരെ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതുസരിച്ച് നടപടി സ്വീകരിക്കും. ആധാര്‍ നമ്പര്‍ ലഭ്യമല്ലാത്തവര്‍ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസര്‍ക്ക് മതിയായ രേഖകള്‍ സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്.