മലപ്പുറം: മഞ്ചേരിയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍

മലപ്പുറം: മഞ്ചേരി മണ്ഡലത്തിലെ അഞ്ച് കേന്ദ്രങ്ങളിലായി ഇലക്ട്രിക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷ, കാര്‍ എന്നിവ ചാര്‍ജ് ചെയ്യാനാവശ്യമായ പോള്‍ മൗണ്ടഡ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് അഡ്വ: യു.എ ലത്തീഫ് എം.എല്‍.എ അറിയിച്ചു. മഞ്ചേരി നഗരസഭയില്‍ ഐജിബിടി ബസ്സ്റ്റാന്‍ഡ്, തൃക്കലങ്ങോട് പഞ്ചായത്തില്‍ ഹാജിയാര്‍ പടി സിഎന്‍ജി റോഡ്, പാണ്ടിക്കാട് പഞ്ചായത്തില്‍ പെരിന്തല്‍മണ്ണ റോഡില്‍ ചൂരക്കാവ്, കീഴാറ്റൂര്‍ പഞ്ചായത്തില്‍ ആക്കപ്പറമ്പ്, എടപ്പറ്റ പഞ്ചായത്തില്‍ ഏപ്പിക്കാട് എന്നിവടങ്ങളിലാണ് പുതിയ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലായി ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നത്തോടെ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഏറെ പ്രയോജനകരമാവും. ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →