തൃശ്ശൂർ: കരിച്ചാൽ കടവ് ചെക്ക്ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭഘട്ടം ഏപ്രിൽ 30നകം പൂർത്തീകരിക്കാൻ തീരുമാനം

തൃശ്ശൂർ: കുന്നംകുളം ഗുരുവായൂർ നിയോജക മണ്ഡലങ്ങളിലെ കാട്ടാക്കാമ്പാൽ വടക്കേക്കാട് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരിച്ചാൽ കടവ് ചെക്ക് ഡാം കം ബ്രിഡ്ജിന്റെ പ്രാരംഭഘട്ടം ഏപ്രിൽ 30നകം പൂർത്തിയാക്കാൻ തീരുമാനമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിലാണ് തീരുമാനം. കോൾ കൃഷി മേഖലയിലെ ജല സംരക്ഷണത്തിന് പ്രയോജനം ചെയ്യുന്നതാണ് കരിച്ചാൽ കടവ് ചെക്ക് ഡാം കം ബ്രിഡ്ജ് . കുന്നംകുളം മണ്ഡലത്തിലെ വിവിധ ജലസംരക്ഷണ വിതരണ പദ്ധതികളും യോഗത്തിൽ വിലയിരുത്തി.വടക്കാഞ്ചേരി പുഴ സംരക്ഷണ പദ്ധതി  2022 മാർച്ച് മാസത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും മന്ത്രി നിർദേശിച്ചു.29 കോടി രൂപയുടെ അനുമതി ലഭ്യമായിട്ടുള്ള കാഞ്ഞിരക്കോട് പാത്രമംഗലം പദ്ധതിയുടെ വിശദമായ പ്രൊപ്പോസൽ അടിയന്തരമായി സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.

കുടിവെള്ള വിതരണ പദ്ധതികളിൽ തൃത്താല പദ്ധതിയിൽ നിന്നും കടങ്ങോട് പദ്ധതിയിൽ നിന്നും ജലവിതരണം മണ്ഡലത്തിലെ പ്രദേശങ്ങളിലേക്ക് കാര്യക്ഷമമായി നടത്തുന്നതിന് ആവശ്യമായ നടപടികൾ ദ്രുത ഗതിയിൽ സ്വീകരിക്കാൻ വാട്ടർ അതോറിറ്റിയെ ചുമതലപ്പെടുത്തി.

ഈ വർഷത്തെ ബഡ്ജറ്റ് അംഗീകാരമുള്ള കാടായിച്ചിറ, പുത്തൻകുളം, ചാട്ടുകുളം, പദ്ധതികൾ ടെണ്ടർ നടപടികളിലേക്കു എത്തിക്കുന്നതിനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.കുന്നംകുളം എംഎൽഎ എസി മൊയ്തീന്റെ താൽപര്യപ്രകാരം വിളിച്ചുചേർത്ത യോഗത്തിൽ ഗുരുവായൂർ എംഎൽഎ എൻ കെ അക്ബറും സന്നിഹിതനായിരുന്നു. കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രേഷ്മ ഇ എസ് ,ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ബ്ലോക്ക് മെമ്പർ മണികണ്ഠൻ ടി എസ്, വാർഡ് മെമ്പർ രാജി സോമൻ തുടങ്ങിയവർ ഓൺലൈനായും യോഗത്തിൽ പങ്കെടുത്തു.

അഡീഷണൽ  ഗവൺമെൻറ് സെക്രട്ടറി ലിമ, ഡെപ്യൂട്ടി സി ഇ ശ്രീദേവി, തൃശൂർ ഇറിഗേഷൻ ഇ ഇ അജയ് കുമാർ, കെ ഐ ഐ ഡി സി സിഇഒ തിലകൻ, വാട്ടർ അതോറിറ്റി ഇ ഇ സുരേന്ദ്രൻ, ഇറിഗേഷൻ എ ഇ ഇ ഗീവർ, കരാറുകാർ തുടങ്ങിയവരും യോഗത്തിൽ സന്നിഹിതരായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →