എറണാകുളം: നവീകരണം പൂര്‍ത്തിയാക്കി പറവൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പദ്ധതിയുടെ ഭാഗമായി വിദ്യാ കിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നോര്‍ത്ത് പറവൂര്‍ ഗവ.  ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നവീകരണം പൂര്‍ത്തിയായി. 1 കോടി 5 ലക്ഷം രൂപയുടെ സര്‍ക്കാര്‍ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് ഹൈ ടെക് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. വി.ഡി.സതീശന്‍ എം എല്‍ എ ആശംസകള്‍ അര്‍പ്പിക്കും. 
 
രണ്ടു നിലകളിലായി അഞ്ച് സ്മാര്‍ട്ട് ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂമും നാല് ടോയ്‌ലറ്റുകളും അടങ്ങുന്നതാണ് പുതിയ കെട്ടിടം. 540 വിദ്യാര്‍ഥികളാണ് നിലവില്‍ ഇവിടെ പഠിക്കുന്നത്.

പറവൂര്‍ നഗരസഭ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ പ്രഭാവതി ടീച്ചര്‍ സ്‌കൂള്‍തല ഉദ്ഘാടനം നിര്‍വഹിക്കുന്നതോടൊപ്പം ശിലാഫലകവും അനാച്ഛാദനം ചെയ്യും. എറണാകുളം ജില്ലാ ഹയര്‍ സെക്കന്‍ഡറി റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ കെ ശകുന്തള പദ്ധതി വിശദീകരണം നടത്തും. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എം.ജെ രാജു, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ ഷൈന്‍, നഗരസഭാ പ്രതിപക്ഷ നേതാവ് കെ.വി നിധിന്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ സംസാരിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →