റിട്ടേണിംഗ്‌ ഓഫീസറെ മാറ്റമമെന്നാവശ്യപ്പെട്ടുളള ഹര്‍ജി മുനിസിഫ്‌ കോടതി തളളി

കൊല്ലം ; എസ്‌.എന്‍ഡി.പി യോഗം തെരഞ്ഞെടുപ്പിന്റെ റിട്ടേണിംഗ്‌ ഓഫീസര്‍ സ്ഥാനത്തുനിന്ന്‌ ബിജി ഹരീന്ദ്രനാഥിനെ നീക്കണമെന്ന ഹര്‍ജി കൊല്ലം അഡീഷണല്‍ മുന്‍സ്‌ഫ്‌ കോടതി തളളി. വിനോദ്‌കുമാര്‍, മിഥുന്‍സാഗര്‍, എന്നിവരാണ്‌ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്‌. യോഗം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ മുനിസിഫ്‌ കോടതിയില്‍ നടന്ന കേസില്‍ റിട്ടേണിംഗ്‌ ഓഫീസര്‍ ഫയല്‍ ചെയ്‌ത ആക്ഷേപം ഔദ്യോഗിക പാനലിന്‌ അനുകൂലമാണെന്നായിരുന്നു ഹര്‍ജിയിലെ ഒന്നാമത്തെ വാദം.

കോടതിയുടെ അനുവാദമില്ലാതെ തെരഞ്ഞെടുപ്പ്‌ നടത്തില്ലെന്ന്‌ റിട്ടേണിംഗ്‌ ഓഫീസര്‍ ജില്ലാ കോടതിയില്‍ നല്‍കിയ സത്യവാഹ്മൂലം ലംഘിച്ചുവെന്നായിരുന്നു മറ്റൊരു ആരോപണം. എന്നാല്‍ റിട്ടേണിംഗ്‌ ഓഫീസര്‍ തെരഞ്ഞെടുപ്പ നടത്തില്ലെന്ന്‌ ജില്ലാകോടതിയില്‍ സത്യവാഹ്മൂലം നല്‍കിയിട്ടില്ലെന്ന്‌ യോഗത്തിനുവേണ്ടി ഹാജരായ അഡ്വ. നിസാര്‍ രേഖാമൂലം വാദിച്ചു. ജില്ലാകോടതിയില്‍ നിലവിലിരിക്കുന്ന ഹര്‍ജി മറ്റൊരു കേസിലൂടെ ഉന്നയിക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടി. ഇതംഗീകരിച്ചാണ്‌ ഹര്‍ജി തളളിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →