റേഷൻ ഡിപ്പോയുടെ അംഗീകാരം റദ്ദു ചെയ്തു

തിരുവനന്തപുരം താലൂക്കിൽ മര്യനാട് പ്രവർത്തിക്കുന്ന എ.ആർ.ഡി 166-ാം നമ്പർ ഡിപ്പോയുടെ അംഗീകാരം ജില്ലാ സപ്ലൈ ആഫീസർ താൽക്കാലികമായി റദ്ദു ചെയ്തു. റേഷൻകടയിൽ നിന്നും റേഷൻ സാധനങ്ങൾ കടത്തിയതുമായി ബന്ധപ്പെട്ട് സിവിൽ സപ്ലൈസ് കമ്മിഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ  ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണിത്. കാർഡുടമകൾക്ക് സൗകര്യപ്രദമായ റേഷൻ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാമെന്ന് ജില്ലാ സപ്ലൈ ആഫീസർ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →