കോഴിക്കോട്: വെറ്ററിനറി സര്‍വകലാശാല ഗവേഷണ കേന്ദ്രം: പൊന്‍കുന്ന് മലയില്‍ സംയുക്ത പരിശോധന നടത്തും

കോഴിക്കോട്: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ ഗവേഷണ പരിശീലനകേന്ദ്രം കാക്കൂരില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. സര്‍വേയര്‍, സ്‌പെഷ്യല്‍ ഓഫീസര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥലത്ത് സംയുക്ത പരിശോധന നടത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി. 

ജില്ലാകലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി, ഡെപ്യൂട്ടി കലക്ടര്‍ ജേക്കബ് ടി ജോര്‍ജ്, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ഇ.എം മുഹമ്മദ്, തഹസില്‍ദാര്‍ കെ. ഗോകുല്‍ ദാസ്, തഹസില്‍ദാര്‍ വി.എന്‍ ദിനേശ് കുമാര്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി സുനില്‍കുമാര്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. എം ഷാജി, പഞ്ചായത്ത് അംഗം നാസര്‍ വി, വില്ലേജ് ഓഫീസര്‍ വിനീത ടി. കെ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →