കാസർകോട്: ജില്ലയിലെ സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം നില്‍ക്കുന്ന നിരാലംബരായ കുട്ടികള്‍ക്ക് ജീവിത വിജയത്തിന് വഴികാട്ടാന്‍ ജില്ലാ ഭരണ സംവിധാനം നവീനപദ്ധതിക്ക് രൂപം നല്‍കി. ആദ്യ ഘട്ടത്തില്‍ പരവനടുക്കം ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികള്‍ക്കായി പദ്ധതി നടപ്പാക്കും. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച പ്രതിഭകളുമായി കുട്ടികള്‍ക്ക് നേരില്‍ സംവദിക്കുന്നതിനും സംശയനിവാരണത്തിനും അവസരമൊ രുക്കുന്ന മുഖാമുഖം പരിപാടികളിലൂടെ ആത്മവിശ്വാസം പകരും. 2020 ഇന്ത്യന്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടി ഐപിഎസ് പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെട്ട കാസര്‍കോട് ജില്ലയിലെ സി ഷഹീന്‍ ഫെബ്രുവരി 11ന് രാവിലെ 11ന് ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളുമായി സംസാരിക്കും. പ്രയാണ്‍ 2020 എന്ന് പേരിട്ട പദ്ധതി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉദ്ഘാടനംചെയ്യും. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സി.എ ബിന്ദു സംബന്ധിക്കും. കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസാണ് പ്രയാണ്‍ 2022 ന്റെ ഏകോപനം നിര്‍വഹിക്കുന്നത്.