ഗ്യാസ്‌ സിലണ്ടര്‍ ചോര്‍ന്നുണ്ടായ തീ പിടുത്തത്തില്‍ വീടിന്റെ ഭാഗങ്ങള്‍ കത്തി നശിച്ചു

വിഴിഞ്ഞം: കോവളം കല്ലടിമൂല സൗമ്യ ഭവനില്‍ രാജുവിന്റെ വീട്ടില്‍ ഗ്യാസ്‌ സിലണ്ടര്‍ ചോര്‍ന്ന്‌ തീ പിടിച്ചു. ആളപായമില്ല . വീടിന്റെ അടക്കള ഭാഗത്തെ രണ്ട്‌ കതകുകകള്‍, വീട്ടുപകരണങ്ങള്‍ വയറിങ്ങുകള്‍ എന്നിവ കത്തിനശിച്ചു.

2022 ഫെബ്രുവരി 4ന്‌ വെളളിയാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം വീട്ടുകാര്‍ പുറത്തേക്ക്‌ ഓടിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പുതിയ സിലണ്ടര്‍ ഘടിപ്പിച്ച്‌ അടുപ്പ് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ റെഗുലേറ്ററിന്റെ ഭാഗത്തുനിന്നാണ്‌ തീ ആളിപ്പടര്‍ന്നതെന്ന്‌ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഫയര്‍ഫോഴ്‌സധികൃതര്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →