മഞ്ഞല്‍ വിപണിയുടെ കുത്തക വടക്കഞ്ചേരിക്കുതന്നെ

വടക്കഞ്ചേരി: കേരളത്തിലെ മഞ്ഞള്‍ വിപണിയുടെ കുത്തക നിലനിര്‍ത്തി വടക്കഞ്ചേരി. കാല്‍നൂറ്റാണ്ടായി ഇത്‌ തുടരുന്നു. വടക്കഞ്ചേരിയിലെ മഞ്ഞള്‍ വിപണിയില്‍ ഓരോദിവസവും എത്തുന്ന മഞ്ഞളിന്‍റെ അളവും ഗുണനിലവാരവും നോക്കിയാണ്‌ കേരളത്തിലെ മറ്റ് മലഞ്ചരക്കുകടകള്‍ പ്രര്‍ത്തിക്കുന്നത്‌. വടക്കഞ്ചേരിയില്‍ മഞ്ഞള്‍ വില ഇടിഞ്ഞാലും ഉയര്‍ന്നാലും അത്‌ മറ്റെല്ലാ മാര്‍ക്കറ്റുകളെയും ബാധിക്കും.

രാവിലെ മാര്‍ക്കറ്റ്‌ തുടങ്ങിയാല്‍ സംസ്ഥാനത്തെ വിവിധ മലഞ്ചരക്ക്‌ വിപണികളില്‍ നിന്നും വടക്കഞ്ചേരിയിലെ മലഞ്ചരക്ക്‌ കടകളിലേക്ക്‌ ഫോണ്‍ കോളുകളുടെ പ്രവഹമാകും. ഇവിടത്തെ വിലയും ഉദ്‌പ്പന്നങ്ങലുടെ തോതും അറിയാനാണ്‌ ദൂരെനിന്നുളള ഈ കോളുകള്‍. വിദേശ വിപണിയില്‍ വടക്കഞ്ചേരി മഞ്ഞളിനുളള ഡിമാന്‍ഡാണ്‌ ഈ കത്തക പദവി നിലനില്‍ക്കാന്‍ കാരണമായതെന്ന്‌ ടൗണിലെ വ്യാപാരി സൈദ്‌ പറഞ്ഞു.

പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍ ചിറ്റൂര്‍ താലൂക്കുകളിലാണ്‌ ഏറ്റവും കൂടുതല്‍ മഞ്ഞള്‍ ഉത്‌പാദനം നടക്കുന്നത്‌. ഓരോ ആഴ്‌ചയിലും 20 ടണ്ണിലധികം ഉണക്കമഞ്ഞള്‍ വടക്കഞ്ചേരിയില്‍ നിന്നും കയറ്റി പോകുന്നുണ്ടെന്ന്‌ വ്യാപാരി കെ.പി.എല്‍ദോസ്‌ പറഞ്ഞു. മഞ്ഞളില്‍ നിന്നും കുര്‍ക്കുമിന്‍ എന്ന എസ്സന്‍സ്‌ എടുക്കാനാണ്‌ കയറ്റുമതിയില്‍ കൂടുതലും ഉപയോഗിക്കുന്നത്‌. ഈ എസന്‍സ്‌ ക്യാന്‍സറിനുളള മരുന്നിനുവരെ ഉപയോഗിക്കുനന്തിനാല്‍ ഓരോ വര്‍ഷവും മഞ്ഞളിന്റെ ആവശ്യം വര്‍ദ്ധിച്ചുവരികയാണ്‌ തെക്കന്‍ ജില്ലകളില്‍ നിന്നുളളവരാണ്‌ മഞ്ഞള്‍ ഇഞ്ചി എന്നിവയുടെ പാലക്കാട്ടെ പ്രധാന ഉദ്‌പ്പാദകര്‍. ഹെക്ടര്‍ കണക്കിന്‌ ഭൂമി പാട്ടത്തിനെടുത്താണ്‌ ഇവര്‍ ഇവിടെ കൃഷി നടത്തുന്നത്‌.

പാലക്കാടന്‍ മഞ്ഞളിന്‌ ഓയില്‍ കണ്ടന്റ്‌ കൂടുതലുളളതാണ്‌ വിദേശ വിപണിയില്‍ ഡിമാന്‍ഡ്‌ നിലനിര്‍ത്താന്‍ സഹായകമാകുന്നതെന്ന്‌ കയറ്റുമതി വ്യാപാരികള്‍ പറഞ്ഞു. ഗുണമേന്മയിലും ചന്തത്തിലും പാലക്കാടന്‍ മഞ്ഞള്‍ വളരെ മുമ്പിലാണ്‌. ഇവിടുത്തെ അനുയോജ്യമായ കാലാവസ്ഥയും മണ്ണുമാാണ്‌ നല്ല വിളവിന്‌ കാരണം. പാലക്കാട്ടെ പാറപ്പുറങ്ങളും അടച്ചുപൂട്ടിയ റൈസ്‌ മില്ലുകളുടെ കളങ്ങളുമാണ്‌ മഞ്ഞളും ഇഞ്ചിിയും ഉണക്കിയെടുക്കാന്‍ ഉപയോഗിക്കുന്നത്‌. വെയിലില്‍ ഉണക്കിയെടുക്കുന്ന മഞ്ഞളിന്‌ ഗുണം കൂടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →