ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ തനിയെ കാറില്‍ സഞ്ചരിക്കുന്നവര്‍ക്കു മാസ്ക് നിര്‍ബന്ധിതമല്ല. തലസ്ഥാനത്തു കോവിഡ് വ്യാപനം കുറയുന്നതു കണക്കിലെടുത്താണു ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റിയുടെ തീരുമാനം. സുരക്ഷാ നിബന്ധനകള്‍ പാലിച്ചുകൊണ്ട് സ്കൂളുകളും കോളജുകളും ജിംനേഷ്യങ്ങളും തുറക്കാനും അനുവാദമായി.കാറില്‍ തനിച്ചു യാത്ര ചെയ്യുന്നവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണമെന്ന ഡല്‍ഹി സര്‍ക്കാരിന്റെ ഉത്തരവിനെ നേരത്തേ ഡല്‍ഹി െഹെക്കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു.ഡല്‍ഹിയില്‍െ രാത്രി കര്‍ഫ്യു രാത്രി പത്തിനു തുടങ്ങിയിരുന്നത് ഇനി പതിനൊന്നിനേ തുടങ്ങൂ. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോച്ചിങ് സ്ഥാപനങ്ങള്‍ക്കും കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് തുറക്കാം. ഒമ്പത്, 12 ക്ലാസുകള്‍ നാലിനു തുടങ്ങും.
ഡല്‍ഹിയില്‍ ഒറ്റയ്ക്ക് കാറില്‍ പോകുന്നവര്‍ക്ക് ഇനി മാസ്ക് വേണ്ട
