ന്യൂഡല്‍ഹി : എം ജഗദേഷ് കുമാറിനെ യൂണിവേവേഴ്സറ്റി ഗ്രാന്റ്സ് കമ്മീഷന് ചെയര്‍മാനായി നിയമിച്ചു. 2022 ഫെബ്രുവരി 4 വെളളിയാഴ് മുതലാണ് അദ്ദേഹത്തിന്റെ നിയമനം. ജെഎന്‍യു വൈസ് ചാന്‍സലറായിരുന്നു. 2018ല്‍ യുജിസി ചെയര്‍മാനായി ചുമതലയേറ്റ ഡിപിസിംഗ് 65 വയസായതോടെ രാജിവെച്ച ഒഴിവിലാണ് ഇദ്ദേഹത്തിന്റെ നിയമനം ജെഎന്‍യു വൈസ് ചാന്‍സലറായിരുന്ന ജഗദേഷ്കുമാറിന്റെ അഞ്ചുവര്‍ഷത്ത കാലാവധി ജനുവരി 26ന് അനവസാനിച്ചുവെങ്കിലും പകരക്കാരനെ തീരുമാനിക്കാത്തതിനാല്‍ തുടരുകയായിരുന്നു.
ഐഐടി മാദ്രാസിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ നിന്നാണ് ജഗദേഷ് കുമാര്‍ ബിരുദവും ഡോക്ടറേറ്റും നേടിയത്. ഇലക്ട്രോണിക്ക് എഞ്ചിനീയറിംഗിലും അനുബന്ധ മേഖലകളിലും ഉളള പാണ്ഡിത്യത്തിന്റെ പേരിലാണ് ജഗദേഷ്കുമാര് അറി യപ്പെടുന്നത് .1994 ജൂലൈ മുതല്‍ 1995 ഡിസംബര്‍ വരെ ഖരഖ്പൂരിലെ ഇന്ത്യന്‍ ഇന്സ്റ്റഇറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായും ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കല്‍ കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ അസി.പ്രഫസറായും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട് പിന്നീട് ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെകിനോളജിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തിലേക്ക് മാറിയ അദ്ദേഹം 1997 ല്‍ അസോസിയേറ്റ് പ്രൊഫസറായും സേവനമനുഷ്ടിച്ചു. 2016 ജനുവരിയിലാണ് ജെഎന്‍.യു വിസിയായി ചുമതലയേറ്റത്.

