വയനാട്: സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് അപേക്ഷ സ്വീകരിച്ച് തുടങ്ങി. ആദ്യ അപേക്ഷകളുടെ സ്വീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരയ്ക്കാര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പഠിതാക്കളായ കെ.പി ബഷീര്‍, കെ. ധന്യ, പി. നൗഷിബ എന്നിവരുടെ ആപേക്ഷകള്‍ സ്വീകരിച്ചു കൊണ്ടാണ് രജിസ്‌ട്രേ ഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, വസന്ത എം.കെ, ജാഫര്‍ പി.വി, പ്രേരക്മാരായ ഗിരിജ പി.വി, പുഷ്പലത എം, വിജയകുമാരി കെ.ജി, മഞ്ജുഷ എ.പി, അനിത പി.വി തുടങ്ങിയവര്‍ പങ്കെടുത്തു. പത്താം തരം, ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സുകളിലേക്ക് ഫെബ്രുവരി 28 വരെ അപേക്ഷാ സമര്‍പ്പിക്കാം.
വയനാട്: തുല്യത കോഴ്‌സ് അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി
