5-ജി ഈ വർഷം തന്നെ കൊണ്ടുവരും; എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കും ഭൂമി രജിസ്‌ട്രേഷൻ ഏകീകരിക്കും

ന്യൂഡൽഹി: 5-ജി ഈ വർഷം തന്നെ കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ. 5-ജി സ്‌പെക്ട്രം ലേലവും ഈ വർഷം തന്നെ നടത്തും. ഇന്റർനെറ്റ് എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. എല്ലാ മന്ത്രാലയങ്ങളിലും സമ്പൂർണ ഇ-ബിൽ നടപ്പാക്കും. ഭൂമി രജിസ്‌ട്രേഷൻ ഏകീകരിക്കും.

ഒരു രാജ്യം ഒരു രജിസ്‌ട്രേഷൻ സംവിധാനം വേഗത്തിലാക്കുകയാണ് ലക്ഷ്യമെന്നും ധനമന്ത്രി പറഞ്ഞു. പ്രതിരോധമേഖലയിൽ ഇറക്കുമതി കുറച്ച് സ്വയംപര്യാപ്തത ഉറപ്പാക്കും. 7.50 ലക്ഷം കോടി രൂപയുടെ മൂലധന നിക്ഷേപം നടത്തും. മൂലധന നിക്ഷേപത്തിൽ 35 ശതമാനത്തിന്റെ വർധനയുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →