തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് സാഹചര്യം വിലയിരുത്തി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഓണ്‍ലൈനായി ചെര്‍ന്ന അവലോഹന യോഗത്തിലാണ് കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തിയത്. മൂന്നാം തരംഗത്തിന്റെ പാശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അതേപടി തുടരാനാണ് യോഗത്തിലെ തീരുമാനം. പുതിയ നിയന്ത്രണങ്ങളോ നിലവിലെ നിയന്ത്രണങ്ങളില്‍ ഇളവുകളോ ഇല്ല. ഞായറാഴ്‌ച ലോക്ക്‌ഡൗണ്‍ മാറ്റമില്ലാതെ തുടരും.
അന്താരാഷ്ട്ര യാത്രക്കാര്‍ക്കുളള റാന്‍ഡം പരിശോധന 20 ശതമാനമായിരുന്നത് രണ്ടുശതമാനമാക്കി ചുരുക്കുവാന്‍ തീരുമാനിച്ചു. സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം വ്യക്തമായ സാഹചര്യത്തില്‍ ഇനി വൈറസ് വകഭേതം കണ്ടെത്താനുളള പരിശോധന വേണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഒമിക്രോണും ഡെല്‍റ്റയുമല്ലാതെ മറ്റേതെങ്കിലും വകഭേതം പുതുതായി രൂപപ്പെട്ടോ എന്ന നിരീക്ഷണം തുടരാനാണ് രണ്ട്‌ശതമാനം പേര്‍ക്ക് റാന്‍ഡം പരിശോധന നടത്താന്‍ തീരുമാനിച്ചത്.
അടുത്ത ആഴ്‌ചയോടെ സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറയുമെന്നും ഫെബ്രുവരി മൂന്നാംവാരത്തോടെ സ്ഥിതിഗതികള്‍ സാധാരണനിലയിലേക്ക് വരുമെന്നുമാണ് അവലോഹന യോഗത്തിലെ പ്രതീക്ഷ. കോവിഡ് വ്യാപനം അതിരൂക്ഷമായിട്ടും ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞില്ല എന്നതും ഗുരുതരാവസ്ഥയിലുളള രോഗികളുടെ എണ്ണം കുറവാണ് എന്നതും ശുഭസൂചനയായി അവലോഹനയോഗം വിലയിരുത്തി