കോട്ടയം : മൂര്‍ഖന്‍പാമ്പിന്റെ കടിയേറ്റ വാവാസുരേഷിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. വിഗ്‌ദ ചികിത്സക്കായി അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി . ചികിത്സക്കായി പ്രത്യേക സംഘത്തെ നിയോഗിച്ചു.
കോട്ടയം കുറിച്ചിയില്‍ മൂര്‍ഖന്‍ പാമ്പിനെ പിടിക്കുന്നതിനിടെയാണ് വാവസുരേഷിന് കടിയേറ്റത്. വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. മൂന്നുദിവസമായി പ്രദേശത്ത് കണ്ടുവരുന്ന മൂര്‍ഖന്‍ പാമ്പിനെ പിടിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. കല്ലുകള്‍ക്കിടയിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കുനുളളില്‍ കയറ്റുന്നതിനിടെ പെട്ടെന്ന് കടിയേല്‍ക്കുകയായിരുന്നു. സുരേഷിന്റെ വലതുകാലിലാണ് പാമ്പ് കടിച്ചത്.

