തൃശ്ശൂർ: വിദ്യാഭ്യാസ വായ്‌പ – ത്രിദിന ബോധവത്കരണ പഠന ക്യാമ്പ്

തൃശ്ശൂർ: കേന്ദ്ര യുവജന കായിക മന്ത്രാലയത്തിന് കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ വിദ്യാഭ്യസ വായ്‌പയെക്കുറിച്ച് യുവജനങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിന് ത്രിദിന ബോധവത്കരണ സഹവാസ പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാന സർക്കാരിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്‌റ്റർ മാനേജ്‌മന്റിൽ വെച്ച് ഏപ്രിൽ മാസത്തിലാണ് ക്യാമ്പ് നടത്തുക. സ്വദേശത്തും വിദേശത്തും ഉന്നത പഠനത്തിന് തയ്യാറെടുക്കുന്നവർക്ക്‌ വിദ്യാഭ്യാസ വായ്പയുടെ നടപടിക്രമങ്ങൾ, മാർഗ്ഗനിർദേശങ്ങൾ എന്നിവ നൽകുകയാണ് ലക്ഷ്യം. ദേശസാൽകൃത ധനകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പ് പൂർണ്ണമായും സൗജന്യമാണെങ്കിലും ആഹാരം -താമസം എന്നിവക്കുള്ള ചിലവുകൾ പങ്കെടുക്കുന്നവർ വഹിക്കണം. വിദ്യാഭ്യാസ വായ്‌പയുടെ ഉദ്ദേശലക്ഷ്യങ്ങൾ, അപേക്ഷിക്കേണ്ട രീതി, ആവശ്യമായ ഡോക്യുമെന്റുകൾ, പലിശയും തിരിച്ചടവും എന്നിവ സംബന്ധിച്ച് ക്യാമ്പിൽ വിശദീകരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കുന്ന സർട്ടിഫിക്കറ്റ് വായ്‍പാ ലഭിക്കാനുള്ള മുൻഗണനയായി പരിഗണിക്കപ്പെടും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഫെബ്രുവരി 15 ന് മുൻപായി 9633031098 എന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →