മൂന്നാര്‍: മൂന്നാര്‍ കരടിപ്പാറ വ്യൂ പോയിന്റില്‍ നിന്ന് കാല്‍വഴുതിവീണ് യുവാവ് മരിച്ചു. കോതമംഗലം ചേലാട് വയലില്‍പറമ്പില്‍ ഷിബിന്‍ ഷാര്‍ലി (25) ആണ് മരിച്ചത്. 2022 ജനുവരി 30 ഞായറാഴ്‌ച രാവിലെയായിരുന്നു അപകടം.
ഇന്നലെ രാവിലെയാണ് ഷിബിന്‍ ഷാര്‍ലി ഉള്‍പ്പെടയുളള വിനോദ യാത്രാസംഘം മൂന്നാറിലെത്തിയത്. പിന്നീട് സുഹൃത്തുക്കള്‍ക്കൊപ്പം മലമുകളിലേക്ക് ട്ര്‌ക്കിംഗ് നടത്തുന്നതിനിടെ ഷിബിന്‍ കാല്‍വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നെന്നാണ് വെളളത്തൂവല്‍ പോലീസിന് ലഭിച്ച വിവരം. 600 അടിയുളള മലയില്‍ നിന്നാണ് താഴേക്ക് പതിച്ചത്. മൃതദേഹം അടിമാലി മോര്‍ണിംഗ്‌സറ്റാര്‍ ആശുപത്രി മോര്‍ച്ചറിയില്‍