കൊവിഡ് വ്യാപനം കാഞ്ഞങ്ങാട് നിയന്ത്രണമേര്‍പ്പെടുത്തുന്നു

കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ കാഞ്ഞങ്ങാട് നഗരസഭ പരിധിയില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭ പരിധിയില്‍ നടക്കുന്ന ചടങ്ങുകള്‍ക്കും ആഘോഷങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തും. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍ എന്നിവക്ക് നഗരസഭയില്‍ നിന്ന് അനുവാദം വാങ്ങണം. ജാഗ്രത സമിതികളുടെ നേതൃത്വത്തില്‍ മുഴുവന്‍ വീടുകളിലും പ്രതിരോധ ബോധവല്‍ക്കരണ സന്ദേശമെത്തിക്കാനും പോലീസ് പരിശോധ കര്‍ശനമാക്കാനും തീരുമാനിച്ചു. കോര്‍ കമ്മിറ്റി യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ സി ജാനകിക്കൂട്ടി, പി അഹമ്മദലി, കെ.വി സരസ്വതി, കെ അനീശന്‍, കെ.വി മായാകുമാരി കൗണ്‍സിലര്‍മാരായ കെ.കെ ബാബു എം ബല്‍രാജ്, സി.കെ അഷറഫ്, നഗരസഭ സെക്രട്ടറി റോയി മാത്യു, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അരുള്‍, മുഹമ്മദ് ക്കുട്ടി, ഹോസ്ദുര്‍ഗ്ഗ് സബ് ഇന്‍സ്‌പെക്റ്റര്‍ ശ്രീജേഷ് എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →