മുംബൈ: രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 90 ഡോളറിലേക്ക് ഉയര്‍ന്നു. അറബ് രാജ്യങ്ങളിലെ സംഘര്‍ഷവും റഷ്യ യുക്രെയ്നു നേരേ യുദ്ധത്തിനൊരുങ്ങുന്നതും അമേരിക്കയിലെ എണ്ണ ഉത്പാദനം കുറഞ്ഞതുമാണു വില ഉയരാന്‍ കാരണം.
അമേരിക്കയിലെ എണ്ണ ഉത്പാദനത്തില്‍ പ്രതിദിനം 10 ലക്ഷം ബാരലിന്റെ കുറവാണുണ്ടായത്. 2014-നു ശേഷമുള്ള ഏറ്റവും ഉയര്‍ന്നവിലയിലാണിപ്പോള്‍ ക്രൂഡ് ഓയില്‍.രാജ്യാന്തരതലത്തില്‍ എണ്ണവില ഉയര്‍ന്നെങ്കിലും ആഭ്യന്തരവിപണിയില്‍ മാറ്റമില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പെട്രോള്‍, ഡീസല്‍ വില ഉയര്‍ന്നേക്കും. കഴിഞ്ഞ ദീപാവലി ദിനത്തിലാണു 12 രൂപ പെട്രോളിനും 10 രൂപ ഡീസലിനും കുറഞ്ഞത്.പിന്നീട് ഇതുവരെ ഇന്ധനവില ഉയര്‍ന്നില്ല. ടുത്ത ബുധനാഴ്ച എണ്ണ ഉത്പാദകരാജ്യങ്ങളുടെ സംഘടന (ഒപെക്) യോഗം ചേര്‍ന്ന് ഉത്പാദനം കൂട്ടണോയെന്നു തീരുമാനിക്കും.2020-ല്‍ ഒപെക് ക്രൂഡ് ഉത്പാദനം കുറച്ചിരുന്നു. വില താഴാതിരിക്കാനായിരുന്നു ഇത്.പിന്നീട് ഇതുവരെ ഉത്പാദനം കൂട്ടിയിട്ടില്ല.

