പത്തനംതിട്ട: കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുക: ഡിഎംഒ

പത്തനംതിട്ട: കോവിഡ് രോഗബാധിതരുടെ എണ്ണം വര്‍ധിച്ചതിനാലും കാറ്റഗറി സിയില്‍ ജില്ല ഉള്‍പ്പെട്ടതിനാലും 15 മുതല്‍ 17 വയസ് വരെ പ്രായമുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ എത്രയും വേഗം പൂര്‍ത്തീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി അറിയിച്ചു. ജില്ലയില്‍ ഈ വിഭാഗത്തില്‍ 48884 പേരാണുള്ളത്. ഇതില്‍ 34806 പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്.
ഇനിയും വാക്‌സിന്‍ എടുക്കാത്തവര്‍ എത്രയും വേഗം സ്വീകരിക്കണം. രക്ഷിതാക്കളുടെ സമ്മതത്തോടെ മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു. ജനുവരി 31ന് അകം അര്‍ഹരായ എല്ലാ വിദ്യാര്‍ഥികളും വാക്‌സിനേഷന്‍ സ്വീകരിച്ച് സഹകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →