കണ്ണൂർ: ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തോട്ടട എസ് എന്‍ കോളേജില്‍ നടന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, എല്ലാവര്‍ക്കും പ്രാപ്യവും എല്ലാവരുടെ പങ്കാളിത്തവുമുള്ള തെരഞ്ഞെടുപ്പ് എന്നതാണ് ദേശീയ സമ്മതിദായക ദിനമ സന്ദേശം. ഹുസൂര്‍ ശിരസ്തദാര്‍ പി പ്രേംരാജ് ദേശീയ സമ്മതിദായക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ശൗര്യചക്ര, എക്‌സ്-എന്‍ എസ് ജി കമാന്‍ഡോ സുബേദാര്‍ പി വി മനേഷ് മുഖ്യാതിഥിയായി. സമ്മതിദായക ദിനത്തോടനുബന്ധിച്ച് നടന്ന ജില്ലാതല പോസ്റ്റര്‍ രചന, ഷോര്‍ട്ട് ഫിലിം മത്സര വിജയികള്‍ക്കുള്ള പുരസ്‌ക്കാരങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്തു. പോസ്റ്റര്‍ രചനയില്‍ കണ്ണൂര്‍ സെന്റ് തെരേസാസ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ടി വി സയന ഒന്നാം സ്ഥാനം കരസ്ഥമാക്കി. വടക്കുമ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പി പി അദ്വൈത്, തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശ്രദ്ധ പ്രകാശന്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പയ്യന്നൂര്‍ കോളേജ് ഒന്നാം സമ്മാനം നേടിയപ്പോള്‍ തളിപ്പറമ്പ് സര്‍ സയ്യ്ദ് കോളേജ്, തേട്ടട എസ് എന്‍ കോളേജ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ അജയകുമാര്‍ അധ്യക്ഷനായി. തലശ്ശേരി സബ് കലക്ടര്‍ അനുകുമാരി, അസി. കലക്ടര്‍ മുഹമ്മദ് ഷഫീഖ്, തളിപ്പറമ്പ് ആര്‍ഡിഒ ഇ പി മേഴ്‌സി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ജി ശ്രീകുമാര്‍, കണ്ണൂര്‍ സര്‍വകലാശാല എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. ടി പി നഫീസ ബേബി എന്നിവര്‍ സംബന്ധിച്ചു. ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് ഓരോ മണ്ഡലത്തില്‍ നിന്നും മികച്ച വില്ലേജ് ഓഫീസര്‍മാരെയും ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയും തെരഞ്ഞെടുത്തു. മണ്ഡലം, മികച്ച വില്ലേജ് ഓഫീസര്‍, മികച്ച ബൂത്ത് ലെവല്‍ ഓഫീസര്‍ എന്ന ക്രമത്തില്‍.
പയ്യന്നൂര്‍ – പി സുധീര്‍കുമാര്‍, പെരിങ്ങോം – കെ കെ കുഞ്ഞിരാമന്‍, ബൂത്ത് 80. കല്ല്യാശ്ശേരി – സി രാജേഷ്, കണ്ണപുരം – എം വി രാജേഷ്, ബൂത്ത് 86. തളിപ്പറമ്പ് – വി അനില്‍കുമാര്‍, കുറ്റ്യാട്ടൂര്‍ – പി വി ചന്ദ്രന്‍, ബൂത്ത് 190. ഇരിക്കൂര്‍ – ടി സിനി, വയത്തൂര്‍ – കെ സി അയൂബ്, ബൂത്ത് 155. അഴീക്കോട് – ഇ ഒ കെ ലത, പള്ളിക്കുന്ന് – ടി വി വനജാക്ഷി, ബൂത്ത് 51. കണ്ണൂര്‍ – പി സുനില്‍ കുമാര്‍, കണ്ണൂര്‍ 1 – പി അബ്ദുള്‍ഖാദര്‍, ബൂത്ത് 97. ധര്‍മ്മടം – എ കെ സന്ദീപ്, പിണറായി – കെ സുജിത്ത്, ബൂത്ത് 52. തലശ്ശേരി – പ്രമോദ് പരേത്ത്, കോടിയേരി – എം പി നരേന്ദ്രനാഥന്‍, ബൂത്ത് 26. കൂത്തുപറമ്പ് – കെ പി സുന്ദരന്‍, മൊകേരി – എം വി ഷാജില്‍, ബൂത്ത് 41. മട്ടന്നൂര്‍ – എ ദിനേശന്‍, പഴശ്ശി – സി കെ പ്രകാശന്‍, ബൂത്ത് 117. പേരാവൂര്‍ – ജോമോന്‍ ജോസഫ്, കൊട്ടിയൂര്‍ – കെ കെ രഘു, ബൂത്ത് 14.

