തൃശൂര്‍ : വായ്‌പാത്തട്ടിപ്പിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിനായി രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വം കേരള ബാങ്കിന്. 150 കോടി രൂപ മുടക്കാന്‍ കേരള ബാങ്ക സ്‌ന്നദ്ധത പ്രകടിപ്പിച്ചതായി അറിയുന്നു. ബാക്കി തുക കണ്‍സോര്‍ഷ്യത്തില്‍ അംഗങ്ങളാകുന്ന സഹകരണ സംഘങ്ങളില്‍ നിന്ന് സമാഹരിക്കും.
300 കോടിയുടെ തട്ടിപ്പ് നടന്നതായിട്ടാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. സഹകരണ ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇത് 226.77 കോടിയാണ്. റിസര്‍വ് ബാങ്കുമായിട്ടുളള നിയമ തടസവും ഭരണ സമിതിയുടെ അഭിപ്രായ വ്യാത്യസവും കാരണം കണ്‍സോര്‍ഷ്യം എറ്റെടുക്കുന്നതില്‍ നിന്നും കേരള ബാങ്ക് ഇടക്ക് പിന്നോട്ട് പോയിരുന്നു.എന്നാല്‍ നിയമ വശങ്ങള്‍ പരിശോധിച്ചതില്‍ കേരള ബാങ്കിന് പണം മുടക്കാന്‍ തടസമില്ലെന്ന് കണ്ടെ ത്തുകയായിരുന്നു.
കണ്‍സോര്‍ഷ്യത്തില്‍ ചേരാന്‍ സന്നദ്ധരായ ബാങ്കുകളുടെ പട്ടികയും അവരുടെ നിര്‍ദ്ദേശങ്ങളും തൃശൂര്‍ ജോയിന്റ് രജിസട്രാര്‍ ഈ ആഴ്ച രജിസ്‌ട്രാര്‍ക്ക് അയക്കും. തുടര്‍ന്ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ഫണ്ട മാനേജിംഗ് കമ്മറ്റിയെയും മാനേജരെയും നിയമിക്കുകയും ചെയ്യും .

