അല്ലുവിന് പ്രതിഫലം 100 കോടി

അല്ലു അർജുൻ നായകനാവുന്ന തമിഴകത്തെ ശ്രദ്ധേയ സംവിധായകന്‍ ആറ്റ്ലിയുടെ പുതിയ ചിത്രത്തില്‍ അല്ലുവിന് പ്രതിഫലമായി 100 കോടി നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്തു.ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് ഒരുങ്ങുന്നത്.

അതേസമയം സുകുമാര്‍ സംവിധാനം ചെയ്ത അല്ലു ചിത്രം പുഷ്പവന്‍ ബോക്സ് ഓഫീസില്‍ വൻ വിജയമായി മുന്നേറുകയാണ്. ഇതേടെ അല്ലുവിന്റെ താരമൂല്യം പതിന്മടങ്ങ് വര്‍ദ്ധിച്ചു. പുഷ്പയുടെ രണ്ടാം ഭാഗത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ചിത്രത്തിന്റെ വിതരണ അവകാശത്തിനായി 400 കോടി രൂപ മൈത്രി മൂവീസ് വാഗ്ദാനം ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്. പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും. 15.7 മില്ല്യണ്‍ പേര്‍ ഇന്‍സ്റ്റഗ്രാമില്‍ അല്ലുവിനെ പിന്തുടരുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും അധികം പേര്‍ പിന്തുടരുന്ന ആദ്യ തെന്നിന്ത്യന്‍ താരമാണ് അല്ലു അര്‍ജുന്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →