ലഹരി വർജന മിഷൻ വിമുക്തിക്കു കീഴിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ ഡി-അഡിക്ഷൻ സെന്ററിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ഒരു വർഷക്കാലത്തേക്കു ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നതിനു വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വഞ്ചിയൂർ റെഡ് ക്രോസ് റോഡിലുള്ള ജില്ലാ മെഡിക്കൽ ഓഫിസിൽ(ആരോഗ്യം) ഫെബ്രുവരി രണ്ടിനു രാവിലെ 10നാണ് ഇന്റർവ്യൂ. ക്ലിഎം.ഫിൽ/പി.ജി.ഡി.സി.പി ഇൻ ക്ലിനിക്കൽ സൈക്കോളജി, ആർ.സി.ഐ. രജിസ്ട്രേഷൻ എന്നിവയാണു യോഗ്യതകൾ. കൂടുതൽ വിവരങ്ങൾക്ക് 0471 2471291.