എറണാകുളം: ജോലി ഒഴിവ്

 എറണാകുളം: അസിസ്റ്റന്റ് മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍ /ഇന്‍സ്ട്രുമെന്റേഷന്‍ തസ്തികകളിലേക്ക് കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളില്‍പെട്ട  ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒഴിവുകള്‍ നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍, എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി മൂന്നിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.

പ്രായപരിധി ഫെബ്രുവരി അഞ്ചിന്  18-30. നിയമാനുസൃത വയസിളവ് ബാധകം. വിദ്യാഭ്യാസ യോഗ്യത മൂന്നു വര്‍ഷത്തെ മെക്കാനിക്കല്‍ /ഇലക്ട്രിക്കല്‍ ഇന്‍ട്രുമെന്റഷന്‍ എന്നീ എഞ്ചിനിയറിംഗ്  60 ശതമാനം മാര്‍ക്കോടുകൂടി ഡിപ്ലോമ പാസ്സായിരിക്കണം. നിശ്ചിത യോഗ്യത നേടിയതിനു ശേഷം കപ്പല്‍ നിര്‍മ്മാണശാലയില്‍ നിന്നോ /എന്‍ഞ്ചിനീയറിംഗ് കമ്പനികളില്‍ നിന്നോ/ സര്‍ക്കാര്‍ /അര്‍ദ്ധസര്‍ക്കാര്‍ /സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നോ നേടിയിട്ടുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →