ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍ മറൈന്‍ ഡീസല്‍ മെയിന്റനന്‍സ്, ഡൊമസ്റ്റിക്  അപ്ലയന്‍സ് മെയിന്റനന്‍സ് സെക്ഷനുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഓരോ ഒഴിവുണ്ട്. മെക്കാനിക് ഡീസല്‍/ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ ട്രേഡില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്ക്/ഓട്ടോമൊബൈല്‍  എഞ്ചിനിയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും പ്രസ്തുത  മേഖലയില്‍ രണ്ടു വര്‍ഷംവരെ പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. 

 ഇലക്ട്രിക്കല്‍ ട്രേഡില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ /ഡിഗ്രിയും പ്രസ്തുത മേഖലയില്‍ മിനിമം രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണു യോഗ്യത.  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 27-ന് രാവിലെ 10.30 ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട് മെന്റിില്‍ ആട്ടോ കാഡ് (2ഡി, 3ഡി, 3ഡി എസ്, മാക്‌സ്) സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഒരു ഒഴിവുണ്ട്.  സിവില്‍/മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും, ആട്ടോ കാഡില്‍ മൂന്നു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 240 രുപ. ഓരോ പ്രവൃത്തി ദിനത്തില്‍ എന്ന നിരക്കില്‍  പരമാവധി  24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 10-ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

 കളമശേരി ഇന്‍ഡസ്ട്രിയല്‍ ട്രെയിനിംഗ് ഡിപ്പാര്‍ട്ട് മെന്റില്‍ അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ട്രേഡില്‍ എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമ/ഡിഗ്രി രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 10-ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കളമശേരി ഇന്‍ഡസ്ട്രിയല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ് സെക്ഷനിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. എന്‍സിവിടി സര്‍ട്ടിഫിക്കറ്റും ഏഴു വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ടൂള്‍ ആന്റ് ഡൈ മേക്കിംഗ്/മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ഡിപ്ലോമ/ഡിഗ്രിയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷം പ്രവര്‍ത്തന പരിചയവുമാണ് ടൂള്‍ ആന്റ് ഡൈ മേക്കിംഗ് ഇന്‍സ്ട്രക്ടറുടെ  യോഗ്യത. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി 28 ന് രാവിലെ 10-ന് എ.വി.ടി.എസ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 9497624104.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →