തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ നിലവില്‍ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കിടക്കകളും ഓക്സിജനും ആവശ്യത്തിനുണ്ട്. മൂന്നാം തരംഗത്തില്‍ 0.4 ശതമാനം പേർക്ക് മാത്രമാണ് ഐ.സി.യു ആവശ്യം വന്നതെന്നും മന്ത്രി വിശദീകരിച്ചു.
അതേസമയം രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും കോവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിലേക്ക് എത്തി. വിദേശരാജ്യങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തതിനാൽ ആരോഗ്യമന്ത്രാലയം ജാഗ്രത കർശനമാക്കിയിട്ടുണ്ട്.

