തട്ടികൊണ്ട് പോയ യുവാവിനെ വിട്ടുതരാമെന്നു ചൈനീസ് സേന

ന്യൂഡല്‍ഹി: അരുണാചല്‍ അതിര്‍ത്തിയില്‍നിന്ന് തട്ടികൊണ്ടുപോയ മിറാം താരോ(17)മിനെ വിട്ടുതരാമെന്ന് ചൈനീസ് സേന. ഈ മാസം 20 നാണ് അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ് ജില്ലയിലെ സിഡോ ഗ്രാമവാസിയായ മിറാം താരോമിനെ കാണാതായത്. സുഹൃത്ത് ജോണി യായലിനൊപ്പമാണു മിറാം കാട്ടില്‍പ്പോയത്. പിന്നീട് ജോണി യായല്‍ തിരിച്ചെത്തി. പിന്നാലെ മിറാമിനെ ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ മേഖലയില്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്ന് നാലു കിലോമീറ്ററോളം ചൈനീസ് സൈന്യമെത്തിയതായി നാട്ടുകാരും അറിയിച്ചു.നടപടിക്രമം തുടരുകയാണെന്നു ലഫ്. കേണല്‍ ഹര്‍ഷവര്‍ദ്ധന്‍ പാണ്ഡെ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →