പത്തനംതിട്ട നഗരസഭ വനിതാ ഹോസ്റ്റല്‍ യാഥാര്‍ത്ഥ്യമാകുന്നു

പത്തനംതിട്ട: നഗരസഭയുടെ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റല്‍ കം വനിതാ ലോഡ്ജ് 26 ന് രാവിലെ 11 മണിക്ക് നഗരസഭാ ചെയര്‍മാന്‍ അഡ്വ.ടി. സക്കീര്‍ ഹുസൈന്‍ നാടിന് സമര്‍പ്പിക്കും. ജില്ലാ ആസ്ഥാനത്ത് ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്കും താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി നഗരത്തില്‍ എത്തുന്ന വനിതകള്‍ക്കും ഇവിടെ താമസ സൗകര്യം ലഭ്യമാകും. ഇലക്ട്രിക്കല്‍ വര്‍ക്കുകളും കുടിവെള്ളത്തിനായുളള ക്രമീകരണവും പാന്‍ട്രി, മേല്‍ക്കൂര നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു. യാഡും പരിസരവും ടൈല്‍ പാവുകയും വനിതാ ഹോസ്റ്റലിന്റെ സംരക്ഷണത്തിനായി ചുറ്റുമതില്‍ സ്ഥാപിക്കുകയും ചെയ്തു. കൂടാതെ അടുക്കളയും വര്‍ക്ക് ഏരിയയും ക്രമീകരിച്ചിട്ടുണ്ട്. താമസക്കാരുടെ  സുരക്ഷ ഉറപ്പുവരുത്താന്‍ സി.സി.ടി.വി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15 ലക്ഷം രൂപ ചെലവിലാണ് വനിതാഹോസ്റ്റല്‍ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നഗരസഭയിലെ കുടുംബശ്രീ യൂണിറ്റിനാണ് നടത്തിപ്പ് ചുമതല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →