കോഴിക്കോട്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പ്രകാരം കോഴിക്കോട് കോര്‍പ്പറേഷന്‍ പരിസരത്ത് കൃഷി വകുപ്പ് സജ്ജീകരിച്ച ‘അര്‍ക്ക’ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ പ്രദര്‍ശന മാതൃക കോര്‍പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് വിത്തു നട്ട് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ എ.മൊയ്തീന്‍ കോയ, എന്‍.സി.മോയിന്‍ കുട്ടി, കോര്‍പറേഷന്‍ സെക്രട്ടറി യു.ബിനി, വി. പി.ഉണ്ണികൃഷ്ണന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എം. പ്രദീപ്, ഫാം ഇന്‍ഫര്‍മേഷന്‍ കോഴിക്കോട് റീജിയണല്‍ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടര്‍ നിഷ പി.ടി, ഫീല്‍ഡ് ഓഫീസര്‍ സാലിം, കൃഷി അസിസ്റ്റന്റ് സ്‌നേഹ എസ് എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട്: ‘അര്‍ക്ക ‘ മാതൃകാ പച്ചക്കറി തോട്ടം ഉദ്ഘാടനം ചെയ്തു
