ഹരിപ്പാട് :വീയപുരം ഗ്രാമ പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് 6920 താറാവുകളെ കൊന്നൊടുക്കി. താമരക്കുളം കണ്ണനാംകുഴി ഷെഫീക്കിന്റെ ഉടമസ്ഥതയിലുളള താറാവുകളെയാണ് വളളംകുളങ്ങരയിലെ കരീപ്പാടത്തിന് സമീപം കൊന്നൊടുക്കിയത്. മൃഗസംരക്ഷണവകുപ്പിന്റെ റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു നടപടി.
ഡോ. സുള്‍ഫിക്കര്‍ ,ഡോ.പ്രിയ ശിവറാം,ഡോ.ബിന്ദുകുമാരി ,ഡോ.വിപിന്‍ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുളള 20 അംഗ സംഘമാണ് കളളിംഗ് നടത്തിയത്. 5 താറാവിനെ തിരുവല്ലയിലെ മാഞ്ഞാടിയിലും 10 എണ്ണം ഭോപ്പാലിലും 6 എണ്ണത്തിലെ ആലപ്പുഴയിലുമാണ് പരിശോധനക്കു വിധേയമാക്കിയത്. എല്ലാ പരിശോധനയിലും പക്ഷിപ്പനി സ്ഥരീകരിച്ചിരുന്നു. 16 ലക്ഷം രൂപയോളം നഷ്ടമുണ്ടെന്ന് ഉടമ ഷെഫീക്ക് പറഞ്ഞു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സുരേന്ദ്രന്‍ ,വൈസ് പ്രസിഡന്റ് പി.എ ഷാനവാസ്, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പി.ഡി.ശ്യാമള വാര്‍ഡ് അംഗം ജയന്‍ എന്നിവരും സ്ഥലത്തെത്തിയിരുന്നു.