കോഴിക്കോട്: മത്സ്യകൃഷി പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന പ്രധാന മന്ത്രി മത്സ്യസമ്പാദന യോജനയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ജനുവരി 27നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, എഫ്.എഫ്.ഡി.എ, കോഴിക്കോട് എന്ന വിലാസത്തിലോ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ക്കോ സമര്‍പ്പിക്കാം. അക്വാകള്‍ച്ചര്‍ പ്രമോട്ടറില്‍നിന്നും അപേക്ഷാ ഫോം ലഭിക്കും. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍നിന്നുള്ള അപേക്ഷകര്‍ അക്കാര്യം അപേക്ഷയില്‍ പ്രത്യേകം എഴുതണം. കൂടുതല്‍ വിവരങ്ങള്‍ വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.  ഫോണ്‍- 0495 2383780 ബന്ധപ്പെടുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →